സിപി എം ഇരിട്ടി ഏരിയാ സമ്മേളനത്തിന് തുടക്കമായി
ഇരിട്ടി: രണ്ട് നാളത്തെ സിപിഐ എം ഇരിട്ടി ഏരിയാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പുന്നാട് കെ. കെ. യാക്കൂബ് രക്തസാക്ഷി മന്ദിരത്തിൽ ജാഥാ ലീഡർ പി. പി. അശോകന് കൈമാറി കെ. ശ്രീധരനും, കൊടിമരം പായം രക്തസാക്ഷി സ്മാരകത്തിൽ ലീഡർ വൈ. വൈ. മത്തായിക്ക് നൽകി ബിനോയ്‌കുര്യനും ഉദ്‌ഘാടനം ചെയ്തു. എ. കെ. ഭാസ്കരൻ, കെ. പി. നാരായണൻ, ടി. ആർ. നാരായണൻ, എം. വി. പത്മനാഭൻ, കെ. പി. ശ്രീധരൻ, ടി. എം. ജോസ്, എം. അനന്തൻ മാസ്റ്റർ, കെ. മാധവൻ മാസ്റ്റർ, ബേബി മാസ്റ്റർ എന്നിവരുടെ സ്മൃതികുടീരങ്ങളിൽ നിന്നുള്ള ദീപശഖാ ജാഥകൾ കെ. വി. സക്കീർഹുസൈൻ, എൻ. രാജൻ, കോമള ലക്ഷ്‌മണൻ, വി. ബി. ഷാജു, ഇ. പി. രമേശൻ, വി. വിനോദ്‌കുമാർ, എ. ഡി. ബിജു, വി. ജി. പത്മനാഭൻ, കെ. കെ. ജനാർദനൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. കെ. ജി. ദിലീപ്, പി. പ്രകാശൻ, എൻ. ഐ .സുകുമാരൻ, പി. പി. ഉസ്മാൻ, കെ. മോഹനൻ, എൻ. അശോകൻ, എൻ. ടി. റോസമ്മ, എം. സുമേഷ്, കെ. ജെ. സജീവൻ എന്നിവർ നയിച്ച ദിപശിഖകളും കൊടി, കൊടിമരവും നൂറ്‌കണക്കിന് അത്‌ലിറ്റുകളുടെ അകമ്പടിയിൽ എടൂരിൽ സംഗമിച്ച് ബഹുജനങ്ങളുടെയും ബാന്റ് ട്രൂപ്പുകളുടെയും അകമ്പടിയിൽ കീഴ്‌പ്പള്ളിയിലെത്തി. പൊതുസമ്മേളന നഗരിയായ കീഴ്‌പ്പള്ളി ബേബിജോൺ പൈനാപ്പിള്ളിൽ നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ. കെ. ജനാർദനൻ പതാക ഉയർത്തി. പടക്കങ്ങളും മേളങ്ങളും മുദ്രാവാക്യങ്ങളും സമ്മേളനത്തുടക്കത്തിന് ആവേശം പകർന്നു. എ.ഡി. ബിജു സ്വാഗതം പറഞ്ഞു. കെ.വി. സക്കീർ ഹുസൈൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ, കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്‌ച രാവിലെ 9.30ന് കീഴ്‌പള്ളി കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 14 ലോക്കലുകളിൽ നിന്ന് 150 പ്രതിനിധികളും ഏരിയാ, സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ബുധൻ വൈകിട്ട് 4ന് സമ്മേളനസമാപനം കുറിച്ച് അത്തിക്കൽ നിന്ന് ആയിരം ചുവപ്പ് വളന്റിയർമാരുടെ പരേഡും നൂറ് കണക്കിന് ബഹുജനങ്ങൾ അണിനിരക്കുന്ന പ്രകടനവുമുണ്ടാവും. പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനം ചെയ്യും.