പ്രൊഫൈസ് പുസ്തകമേള കണ്ണൂരിൽ ആരംഭിച്ചു.

പ്രൊഫൈസ്  പുസ്തകമേള കണ്ണൂരിൽ ആരംഭിച്ചു.




















കണ്ണൂര്‍: വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി നവംബർ 16,17 തീയതികളിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന പ്രൊഫൈസ് പ്രൊഫഷണൽ ഫാമിലി കോൺഫറൻസിന്റെ ഭാഗമായുള്ള വിസ്ഡം പുസ്തകമേള കണ്ണൂരിൽ ആരംഭിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഈമാസം 13,14,15 തീയതികളിലാണ് പുസ്തകമേള നടക്കുന്നത്. തുടർന്ന് 16,17 തീയതികളിൽ പ്രൊഫൈസ് സമ്മേളനഗരിയായ നായനാർ അക്കാദമിയിൽ പുസ്തകമേള ഉണ്ടാകും.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പ്രസിദ്ധീകരണ വിഭാഗമായ വിസ്ഡം ബൂക്സ് പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങളും മേളയില്‍ ലഭിക്കും. മലയാളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഇന്റര്‍നെറ്റ് റേഡിയോ ആയ പീസ് റേഡിയോയുടെ സബ്സ്ക്രൈബ് പോയിന്റ് സൗകര്യം ഉണ്ടായിരിക്കും.