നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

നടൻ ഡൽഹി ഗണേഷ് അന്തരിച്ചു



മുതിർന്ന തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

ജനപ്രിയ നടന്മാരിൽ ഒരാളായ ഡൽഹി ഗണേഷ് നാനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1944ൽ നെല്ലായിയിൽ ജനിച്ച ഡൽഹി ഗണേഷ് 1976ൽ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഭാരത് നാടക സഭ എന്ന ഡൽഹി നാടക സംഘത്തിലെ അംഗമായിരുന്നു ഡൽഹി ഗണേഷ്. സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളിലും വില്ലൻ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകർക്കിടയിൽ തൻ്റേതായ ഒരു പ്രത്യേക ഇടം ഡൽഹി ഗണേഷ് നേടിയിട്ടുണ്ട്. ക്യാരക്ടർ റോളിൽ മാത്രമല്ല ഹാസ്യ വേഷങ്ങളിലും ഡൽഹി ഗണേഷ് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷൺമുഖി ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ഡൽഹി ഗണേഷിൻ്റെയും കമൽഹാസൻ്റെയും രംഗങ്ങൾ ആരാധകർക്കിടയിൽ പ്രിയങ്കരമാണ്. കമൽഹാസൻ, രജനികാന്ത്, വിജയകാന്ത് മുതൽ ഇപ്പോഴത്തെ യുവതാരങ്ങൾ വരെ ഡൽഹി ഗണേഷ് വിവിധ മുൻനിര താരങ്ങൾക്കൊപ്പവും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്