കോളിത്തട്ട് ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ചുമതലയേറ്റു
ഇരിട്ടി: കോടികളുടെവെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഭരണ സമിതി പിരിച്ചു വിട്ട കോളിത്തട്ട് സർവ്വീസ് സഹകരണ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണ ചുമതല ഏറ്റെടുത്തു. ഇരിട്ടി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ യൂണിറ്റ് ഇൻസ്‌പെക്ടർ ടി. ജയശ്രീയെയാണ് അഡ്മിനിസ്‌ട്രേറ്ററായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) നിയമിച്ചിരിക്കുന്നത്. ജയശ്രീ ചൊവ്വാഴ്ച്ച രാവിലെ ബാങ്കിലെത്തി ചുമതല ഏറ്റെടുത്തു. ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതി നിലവിൽ വരികയും വേണം.