സ്‌കൂൾ മൈതാനിയിൽ സ്‌കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു; ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ മരിച്ചു
മലപ്പുറം: എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം ദാറുൽഹിദായ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എൻ.അബ്ദുൾ ഖയ്യും(55) ആണ് സ്‌കൂൾ മൈതാനിയിൽ സ്‌കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം.
സ്‌കൂളിൽ നിന്ന് പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിലേക്ക് വരുന്നതിനായി ബൈക്കിൽ കയറിയ ഉടനെയാണ് കുഴഞ്ഞുവീണത്. അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായി അബ്ദുൽ ഖയ്യുമും വീണുകിടക്കുന്നത് കണ്ടത്. ഉടൻ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയാണ്. ഭാര്യ: മുനീറ. മക്കൾ. ഫസ്ഹ, ഫർഷ, ഫൈഹ.