ആലക്കോട്തേർത്തല്ലിയിൽ വാഹന റിപ്പയർ ഷോപ്പിന് തീപിടിച്ചു
കണ്ണൂർ: ആലക്കോട് തേർത്തല്ലി പെയിലിലെ ഓട്ടോ മൊബൈൽസ് വാഹന റിപ്പയർ വർക്ക്ഷോപ്പിൽ വൻ തീപിടിത്തമുണ്ടായി. റിപ്പയറിനായി നിർത്തിയിട്ട വാഹനങ്ങൾക്കും തീ പിടിച്ചിട്ടുണ്ട്. ആറിലധികം വാഹനങ്ങൾ കത്തി നശിച്ചു.
അൽപ്പ സമയത്തിനുള്ളിൽ പെരിങ്ങോത്ത് നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
അപകടത്തിൽ പൊള്ളലേറ്റ സ്ഥാപന ഉടമയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.