ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം: ഇരട്ട വിജയം കൊയ്ത ഇരിട്ടി ഐ ഐ എം എ എൽ പി സ്കൂളിൽ വിജയാഘോഷവും അനുമോദനസദസ്സും സംഘടിപ്പിച്ചു.

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം: ഇരട്ട വിജയം കൊയ്ത ഇരിട്ടി ഐ ഐ എം എ എൽ പി സ്കൂളിൽ വിജയാഘോഷവും അനുമോദനസദസ്സും സംഘടിപ്പിച്ചു.

@ameen white

























ഇരിട്ടി:  ഉപജില്ലാ കലോത്സവത്തിൽ എൽ പി  ജനറൽ  വിഭാഗത്തിലും  എൽ.പി അറബിക് , വിഭാഗത്തിലും ഫസ്റ്റ് ഓവറേോൾ നേടിയ ഇരിട്ടി ഐ ഐ എം എ എൽ പി സ്കൂളിൽ  വിജയാഘോഷ റാലിയും അനുമോദനസദസും സംഘടിപ്പിച്ചു .  ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശ്രീലത കെ പരിപാടി ഉൽഘാടനം ചെയ്തു. ഇരിട്ടി നഗരസഭ കൗൺസിലർ ശ്രീ.അബ്ദുൽ റഷീദ്.വി.പി അധ്യക്ഷത വഹിച്ചു.
കലാ പ്രതിഭകളെയും , ശാസ്ത്രോത്സവത്തിൽ മിന്നും വിജയം നേടിയ ശാസ്ത്ര പ്രതിഭകളെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ഫസീല ടികെ,ഇരിട്ടി എഇഒ ശ്രീ.സത്യൻ സി കെ,ബിപിസി തുളസീധരൻ , സ്കൂൾ മാനേജർ അബ്ദുല്ല ഹാജി, മാനേജ്മെൻ്റ് അംഗം മുസ്തഫ മാസ്റ്റർ,മുൻ എച്ച് എം സോളി ഫ്രാൻസിസ്, പ്രധാന അധ്യാപിക  റഹീന എം.പി,പിടിഎ പ്രസിഡൻ്റ് ഷാനവാസ് എ ,മദർ പിടിഎ സിജിന എന്നിവർ  മൊമെൻ്റോ നൽകി അനുമോദിച്ചു.
ജനപ്രതിനിധികളും അധ്യാപകരും, രക്ഷാകർതൃ സമിതി അംഗങ്ങളും വിദ്യാർത്ഥികളും അണിനിരന്ന ആഹ്ലാദ പ്രകടനം   ഇരിട്ടി ടൗൺ ചുറ്റി സ്കൂളിൽ അവസാനിച്ചു.അദ്ധ്യാപകരായ അന്നത്.എം, അഷ്‌കറലി സി പി, ഐഷ. കെ,ഫാത്തിമത്ത് ഷെറി,ഷീബ,ഷംന മോൾ, ഫസ്‌ന എന്നിവർ നേതൃത്വം നൽകി.