@ameen white
കല്‍പ്പറ്റ: വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയില്‍ കോണ്‍ഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റുകളാണ് പിടികൂടിയത്.
തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡ് 28 കിറ്റുകളാണ് സ്ഥലത്തുനിന്നും പിടികൂടിയത്. കിറ്റില്‍ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ചിത്രങ്ങളുണ്ട്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
ഇന്ന് രാവിലെ മേപ്പാടി പഞ്ചായത്ത് ചൂരൽമല ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെയാണ് കോൺഗ്രസിന്റെ ഭക്ഷ്യക്കിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡ് കണ്ടെത്തുന്നത്.