അമ്മയും ഭാര്യയും തമ്മിൽ യോജിപ്പില്ല, എന്നും വഴക്ക്; മനംനൊന്ത യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി

അമ്മയും ഭാര്യയും തമ്മിൽ യോജിപ്പില്ല, എന്നും വഴക്ക്; മനംനൊന്ത യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി



ഹസ്സൻ: വീട്ടിലെ പ്രശ്‌നങ്ങളിൽ മനംനൊന്ത് ഒരാൾ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കി. വ്യാഴാഴ്ച സകലേഷ്പൂർ താലൂക്കിലെ ബച്ചിഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. കരുണാകർ (40)എന്നയാളാണ് ജീവനൊടുക്കിയത്.

കരുണാകരൻ്റെ അമ്മയും ഭാര്യയും തമ്മിൽ യോജിപ്പില്ലായിരുന്നുവെന്നും അതിനാൽ അമ്മ വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാപ്പി കർഷകനായ കരുണാകരനെ ഇത് വല്ലാത്ത മനോവിഷമത്തിലാക്കിയിരുന്നു എന്നും പറയപ്പെടുന്നു. തുടർന്ന് മാനസിക സംഘർഷം സഹിക്കവയ്യാതെ വ്യാഴാഴ്ച രാവിലെയാണ് ഇയാൾ തോക്കെടുത്തു സ്വയം വെടിയുതിർത്തത്.

കരുണാകരന് അമ്മയും ഭാര്യയും ഒരു മകളുമാണുണ്ടായിരുന്നത്. യെസ്ലൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിലേക്ക് അയച്ചു