മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം ബിജെപിയ്ക്ക് നല്‍കിയേക്കും ; മറ്റു രണ്ടുപാര്‍ട്ടികള്‍ക്കും ഉപമുഖ്യമന്ത്രിസ്ഥാനം


മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം ബിജെപിയ്ക്ക് നല്‍കിയേക്കും ; മറ്റു രണ്ടുപാര്‍ട്ടികള്‍ക്കും ഉപമുഖ്യമന്ത്രിസ്ഥാനം


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിസ്ഥാനം ബിജെപിയ്ക്ക് തന്നെ നല്‍കിയേക്കുമെന്ന് സൂചന. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗത്തില്‍ നിന്നും അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുമുള്ള രണ്ട് പ്രതിനിധികള്‍ ഉപമുഖ്യമന്ത്രിമാരുമായേക്കും.

തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് ഇടപാടുകള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് ഈ ക്രമീകരണം. കോണ്‍ഗ്രസിന്റെയും സേനയുടെയും എന്‍സിപിയുടെയും ഉദ്ധവ് താക്കറെ, ശരദ് പവാര്‍ വിഭാഗങ്ങളുടെയും എതിരാളികളായ മഹാ വികാസ് അഘാഡിയെ പരാജയപ്പെടുത്തി നേടിയ 235 സീറ്റുകളില്‍ ബിജെപിയ്ക്ക് മാത്രമായി 132 നിയമസഭാ സീറ്റുകള്‍ ഉണ്ട്.

പുതിയ മുഖ്യമന്ത്രിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2014-നും 2019-നും ഇടയില്‍ ആ സ്ഥാനം വഹിച്ച ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ സ്ഥാനത്തേക്ക് വന്നേക്കുമെന്നാണ് സൂചനകള്‍. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആ സ്ഥാനം സ്വീകരിക്കാന്‍ ഫഡ്‌നാവീസിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചനകള്‍. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിക്കുമെന്ന് വോട്ടെണ്ണലില്‍ സൂചന കിട്ടിയപ്പോള്‍ മുതല്‍ ഊഹാപോഹങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും വേലിയേറ്റത്തിന് നടുവിലായിരുന്നു മൂന്ന് പാര്‍ട്ടികളുടേയും നേതാക്കന്മാര്‍.

വിജയം ഉറപ്പിച്ചതിന് ശേഷം ഷിന്‍ഡെയും ഫഡ്നാവിസും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചുള്ള സംസാരം അവഗണിച്ചിരുന്നു. ഇപ്പോഴുളള ലക്ഷ്യം സര്‍ക്കാര്‍ രൂപീകരണം മാത്രമാണെന്നും 2022 ലെ പോലെ ബിജെപിക്ക് ഒരു സഖ്യകക്ഷി ആവശ്യമാണെന്നും മുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്നും മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച് ഇരുന്ന് തീരുമാനിക്കുമെന്നുമാണ് ഫഡ്‌നാവീസ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടി. മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് ഇരുന്നു ഈ തീരുമാനം എടുക്കുമെന്ന് ഷിന്‍ഡേയും പറഞ്ഞു.

മൂന്ന് നേതാക്കളും ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നുണ്ട്്. അതേസമയം ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം 'വാഗ്ദാനം' ചെയ്തതായി ഏകനാഥ് ഷിന്‍ഡെയുടെ ഗ്രൂപ്പിലെ ചില അംഗങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ബിജെപിയും ശിവസേനയും (അന്ന് അവിഭക്ത) സഖ്യകക്ഷികളായിരുന്ന 2019ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രക്ഷുബ്ധതയിലേക്കുള്ള ഒരു തിരിച്ചുവരവാണ് ഈ അവകാശവാദം.