ഇരിട്ടി ഫെഡ്ഫാം ഫാർമേഴ്സ് ക്ലബ് പ്രവർത്തകർ അയ്യങ്കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിലും കരിക്കോട്ടക്കരി സെന്തോമസ് ഹൈസ്കൂളിലും കുട്ടികൾക്ക് പയർ, തക്കാളി ,വെണ്ടയ്ക്ക,വഴുതനങ്ങ,കോവയ്ക്ക തുടങ്ങിയ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

സ്കൂൾ കുട്ടികൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.





























ഇരിട്ടി : കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുന്നതിനും പുതിയൊരു കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി ഇരിട്ടി ഫെഡ്ഫാം ഫാർമേഴ്സ് ക്ലബ് പ്രവർത്തകർ  അയ്യങ്കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ്  സേക്രട്ട് ഹാർട്ട്  ഹയർസെക്കന്ററി സ്കൂളിലും കരിക്കോട്ടക്കരി സെന്തോമസ് ഹൈസ്കൂളിലും കുട്ടികൾക്ക് പയർ, തക്കാളി ,വെണ്ടയ്ക്ക,വഴുതനങ്ങ,കോവയ്ക്ക തുടങ്ങിയ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.അങ്ങാടിക്കടവിൽ പ്രിൻസിപ്പൽ ഫാദർ സന്തോഷ് നെടുങ്ങാട്ടും,കരിക്കോട്ടക്കരിയിൽ ഹെഡ്മിസ്ട്രസ് മിനിമോളും സ്റ്റാഫംഗങ്ങളും നേതൃത്വം നൽകി. അയ്യങ്കുന്ന് പഞ്ചായത്ത് മെംബർ സിബി വാഴക്കാല,ഫെഡ്ഫാം ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ജോസ്ജോർജ്,സെക്രട്ടറി എൻ.വി ജോസഫ്,സിറിയക് പാറയ്ക്കൽ,കുര്യൻ മൈലാടിയിൽ,പി വി.ജോസഫ് പാരിയ്ക്കാപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.