ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു; പൊലീസ് കേസെടുത്തു
പത്തനംതിട്ട: ഏനാത്ത് കെഎസ്ആർടിസി ബസ്സിനുള്ളിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ കേസെടുത്തു. അടൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോയ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. കൊല്ലം കരിക്കോട് സ്വദേശി ഷാനിർ (42) നെതിരെയാണ് ഏനാത്ത് പോലീസ് സ്വമേധയാ കേസെടുത്തത്. മോശമായി പെരുമാറിയ ഷാനീറിനെ യാത്രക്കാരി തന്നെ കൈകാര്യം ചെയ്തിരുന്നു. തുടർന്ന് ഇയാൾ ബസിൽ നിന്ന് ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു. യുവതി പരാതി നൽകിയില്ലെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു.