ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ കടന്നുകയറിയ ഭർതൃമതിയായ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു.
തിരുവനന്തപുരം : ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സാമ്പത്തിക ക്രമക്കേടുകളും പോലീസ് അന്വേഷിക്കും. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ.സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു സമീപം എസ്.എന്‍. നഗറില്‍ വാടകയ്ക്കു താമസിക്കുന്ന അരുണ്‍ വി.നായരുടെ വീട്ടിലായിരുന്നു ആത്മഹത്യ. അരുണും സിന്ധുവും തമ്മിലെ സാമ്പത്തിക ഇടപാടുകളാകും പരിശോധിക്കുക.
അരുണും സന്ധ്യയും സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വര്‍ഷം മുന്‍പ് നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ഇവര്‍ വീണ്ടും സൗഹൃദത്തിലായത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവര്‍ തമ്മില്‍ തെറ്റിപിരിഞ്ഞെന്നും പൊലീസ് പറഞ്ഞു. പാല്‍ക്കുളങ്ങരയിലെ വീട്ടില്‍ വീട്ടുജോലിക്കു പോയിരുന്ന സന്ധ്യ പലരില്‍നിന്നു പണം കടം വാങ്ങി അരുണിന് നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരമാണ് ആത്മഹത്യയ്ക്കു കേസ് റജിസ്റ്റര്‍ ചെയ്തതെന്നും മൊഴിയില്‍ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും പൂന്തുറ പൊലീസ് പറഞ്ഞു. ഇനി വിശദ മൊഴി എടുക്കും. അതിന് ശേഷം സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നടത്തും.
മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു സമീപം എസ്.എന്‍. നഗറില്‍ വാടകയ്ക്കു താമസിക്കുന്ന അരുണ്‍ വി.നായരുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.15-ഓടെയാണ് യുവതി എത്തിയത്. അരുണിന്റെ വല്യമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്കു തള്ളിക്കയറി. തടയാന്‍ ശ്രമിച്ച അരുണിന്റെ വല്യമ്മയെ യുവതി തള്ളി തറയിലിട്ട് മുറിക്കുള്ളില്‍ കയറി കതകടച്ച് കുറ്റിയിട്ടു. അതിന് ശേഷമായിരുന്നു ആത്മഹത്യ.
മുറി കുറ്റിയിട്ടതോടെ വല്ല്യമ്മ ബഹളംവെച്ചുവെങ്കിലും മുറി തുറന്നിരുന്നില്ല. നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി മുറി ചവിട്ടിത്തുറന്നപ്പോഴേക്കും യുവതി മരിച്ചു. അവിവാഹിതനായ അരുണ്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന വിവരം അറിഞ്ഞതാണ് സിന്ധുവിനെ പ്രകോപിപ്പിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു. ഇതിനൊപ്പം സാമ്പത്തിക ആരോപണങ്ങള്‍ കുടുംബം ഉന്നയിക്കുന്നു. അരുണിനുവേണ്ടി യുവതി പണം കടംവാങ്ങി സഹായിച്ചിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ അരുണിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വിട്ടയച്ചു. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് തുടര്‍ നടപടി എടുക്കും.
വ്യാഴാഴ്ച വൈകീട്ട് മണക്കാട് വച്ച് സിന്ധുവും അരുണും തമ്മില്‍ വിവാഹത്തെ വാക്കേറ്റമുണ്ടായിരുന്നു. കാറില്‍ വരുകയായിരുന്ന അരുണിനെ തടഞ്ഞുനിര്‍ത്തുകയും ഡോര്‍ തുറന്ന് ഉള്ളില്‍ കയറി കത്തികൊണ്ട് സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തിരുന്നു. തടയാന്‍ ശ്രമിച്ച അരുണിന്റെ ഇടതുകൈയില്‍ കുത്തേറ്റു. അടിപിടിയില്‍ യുവതിക്കും പരിക്കേറ്റിരുന്നു. ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഇവര്‍ സ്‌കൂളില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലായിരുന്നു വീണ്ടും കണ്ടുമുട്ടിയത്. ഇത് വലിയ അടുപ്പമായി മാറുകയും ചെയ്തു.
യുവതി ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തി ആത്മഹത്യചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. നിലവില്‍ ആത്മഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്.എച്ച്.ഒ. സാജു പറഞ്ഞു. ആത്മഹത്യാക്കുറിപ്പോ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ഫൊറന്‍സിക്, വിരലടയാള ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഭര്‍ത്താവ്: സുനില്‍. മക്കള്‍: അരുണ്‍, ആതിര.
വെള്ളിയാഴ്ച കാര്‍ നന്നാക്കാന്‍ അരുണ്‍ പുറത്തുപോയ സമയത്താണ് സന്ധ്യ വീട്ടില്‍ എത്തിയത്. അരുണിന്റെ അച്ഛനും അമ്മയും ജോലിക്കു പോയിരുന്നു. സന്ധ്യ വീട്ടിലെത്തുമ്പോള്‍ അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളില്‍ കയറിയ സന്ധ്യ, അരുണിന്റെ മുറിയില്‍ കയറി വാതിലടച്ച് കെട്ടിതൂങ്ങി മരിക്കുകയായിരുന്നു. ഇവര്‍ കത്തിയുമായാണ് എത്തിയതെന്നും പൂന്തുറ പൊലീസ് പറഞ്ഞു.