ഇരിട്ടി എസ്എൻഡിപി യൂണിയൻ ഏകദിന ലീഡേഴ്സ് ക്യാമ്പ്
ഇരിട്ടി : എസ്എൻഡിപി ഇരിട്ടി യൂണിയൻറെ നേതൃത്വത്തിൽ ശാഖാ ഭാരവാഹികൾക്കായി ഏകദിന ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു ഇരട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൽ നടന്ന ക്യാമ്പ് യൂണിയൻ പ്രസിഡൻറ് കെ. വി. അജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു പരിപാടി വിശദീകരിച്ചു. കെ.എം. രാജൻ, എ. എം. കൃഷ്ണൻകുട്ടി, പി. ജി. രാമകൃഷ്ണൻ, ശശി തറപ്പേൽ, യു.കെ. ജിൻസ്, അനൂപ് പനയ്ക്കൽ, ജയരാജ് പുതുക്കുളം, ബിജുമോൻ,യു. എസ്. അഭിലാഷ്, നിർമ്മല അനുരുദ്ധൻ, രാധാമണി ഗോപി,വത്സ ധനേന്ദ്രൻ, ശ്രീലത എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പി. എൻ. ബാബു, പ്രശാന്ത് കുമാർ കാക്കയങ്ങാട്, മനോജ് മാസ്റ്റർ, സുരേന്ദ്രൻ തലച്ചിറ എന്നിവർ ക്‌ളാസെടുത്തു.