ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ കുടക് സ്വദേശികളെ കണ്ണൂർ റൂറൽ പോലീസ് പിടികൂടി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ കുടക് സ്വദേശികളെ കണ്ണൂർ റൂറൽ പോലീസ് പിടികൂടി


@noorul ameen 











































തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. കർണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ് സഹദ് എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാൾ ന്‍റെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ കേസിൽ 22 പ്രതികളാണുള്ളത്. ഇതിൽ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ രീതിയില്‍ മൊറാഴ സ്വദേശിയുടെ മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ട കേസില്‍ പോലീസിന്‍റെ ഇടപെടലിലൂടെ 32 ലക്ഷം രൂപ തിരികെ ലഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ 1930 വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതിപ്പെടുകയോ ചെയ്യുക