ബെംഗളൂരു വാഹനാപകടം; പരിക്കേറ്റ മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയും മരിച്ചു

ബെംഗളൂരു വാഹനാപകടം; പരിക്കേറ്റ മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയും മരിച്ചു





























ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു. തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്‌ണു ശശീന്ദ്രനാണ് (23) മരിച്ചത്. റിഷ്ണുവിൻ്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദും (20) അപകടത്തിൽ മരിച്ചിരുന്നു.തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രന്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു.സഹോദരങ്ങൾ : അജന്യ, വിഷ്ണു.പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീൻ്റെയും ഹസീനയുടെയും മകനാണ് സഹദ്.സഹോദരൻ : പരേതനായ യസീദ്.