കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു
കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു.കോഴിക്കോട് കൊടുവള്ളിയിൽ ആണ് സംഭവം.മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു കവർച്ച. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ എത്തിയ വെള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്