കണ്ണൂരിലെ അഭിഭാഷകന്റെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥലം വില്പന നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
@ameen white
ഇരിട്ടി ഉളിയിൽ സ്വദേശി മായിൻ, കീഴൂർ സ്വദേശിയും ആധാരമെഴുത്തുകാരനുമായ എം പി മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടന്ന് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
അഡ്വ. സി കെ രത്‌നാകരൻ്റെ റജിസ്ട്രേഷൻ നമ്പറും വ്യാജ സീലും ഉപയോഗിച്ചാണ് പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയത്
രത്നാകരൻ്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്