ഓട്ടോ തനിയെ നീങ്ങി: അമ്മയും കുഞ്ഞും അപകടത്തില്‍ പെട്ടു


ഓട്ടോ തനിയെ നീങ്ങി: അമ്മയും കുഞ്ഞും അപകടത്തില്‍ പെട്ടു


കോഴിക്കോട്> കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് നിര്ത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി അപകടം. ആനവാതില് സ്വദേശി സബീനയും കുഞ്ഞുമാണ് അപകടത്തില്പെട്ടത്.

വാഹനം യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടു. ഇന്ന് രാവിലെ 11 ഓടെയാണ് അപകടം.പരിക്കേറ്റ സബീന ആശുപത്രിയില് ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കുഞ്ഞിന് പരിക്കേറ്റിട്ടില്ല.

ഡ്രൈവര് ഇറങ്ങിപ്പോയതിന് പിന്നാലെ ഓട്ടോ തനിയെ നീങ്ങുകയായിരുന്നു. നിലത്തുവീണ യുവതിയുടെ കാലിലൂടെ ഓട്ടോ കയറിയിറങ്ങുകയായിരുന്നു