പടിയൂർ സ്വദേശി ഗോകുലിന് ഊർജ്ജതന്ത്രത്തിൽ ഡോക്ടറേറ്റ്
ഇരിട്ടി: പടിയൂർ സ്വദേശി ഗോകുലിന് മദ്രാസ് ഐ ഐ ടി യിൽ നിന്നും ഊർജ്ജതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. പടിയൂർ പുത്തൻപറമ്പിലെ പരേതനായ നാലുപുരക്കൽ ഗോവിന്ദന്റെയും ശ്രീലത ( റബ്ബർ ബോർഡ്, പൂവ്വം) യുടെയും മകനാണ്. ഇപ്പോൾ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ സയൻ്റിഫിക് ഓഫിസറാണ്. സഹോദരി: ഗ്രീഷ്മ.