ശബരിമല വിഷയത്തിലെ വിവാദ പ്രസംഗം: പി എസ് ശ്രീധരന്‍ പിള്ളക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

ശബരിമല വിഷയത്തിലെ വിവാദ പ്രസംഗം: പി എസ് ശ്രീധരന്‍ പിള്ളക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി 



@ameen white
















കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെത്തുടർന്നുണ്ടായ പ്രതിഷേധം സുവർണാവസരമാണെന്നുള്ള വിവാദ പ്രസംഗത്തിൽ മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷനും, ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.(HC cancels case against PS Sreedharan Pillai)

കോടതിയുടെ വിധിയുണ്ടായിരിക്കുന്നത് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ്. വിവാദ പ്രസംഗമുണ്ടായത് കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തിലായിരുന്നു.

അദ്ദേഹം പറഞ്ഞത് ശബരിമല വിഷയം തങ്ങൾക്കൊരു സുവര്‍ണാവസരമാണെന്നും, തങ്ങൾ മുന്നോട്ട് വച്ച അജണ്ടയിൽ ഓരോരുത്തരായി വീണു എന്നുമായിരുന്നു.

ശ്രീധരൻ പിള്ളയ്‌ക്കെതിരെ കേസെടുത്തത് കോഴിക്കോട് കസബ പൊലീസാണ്. കേസ് രജിസ്റ്റർ ചെയ്തത് കോഴിക്കോട് നന്മണ്ട സ്വദേശി നൽകിയ പരാതിയിലാണ്