മകളുടെ നിക്കാഹിന് തൊട്ടുമുൻപ് പിതാവ് കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല
@ameen white
മാഹി : മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം വി.കെ. ഹൗസിൽ നീലോത്ത് ഫസൽ (57) ആണ് മരിച്ചത്. സൈദാർ പള്ളി സ്വദേശിയായ ഫസൽ കുഞ്ഞിപ്പള്ളി പരിസരത്താണ് താമസിച്ചിരുന്നത്. ഇന്ന് പകൽ 12 മണിയോടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മകൾ നൈസയുടെ വിവാഹ ചടങ്ങുകൾ കുഞ്ഞിപ്പള്ളി വി.കെ. ഹൗസിൽ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഉടനെ മാഹി ആശുപത്രിയിൽ ഫസലിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലിൻ്റെ സഹോദരൻ നീലോത്ത് മൂസ്സക്കുട്ടി നിക്കാഹ് നടത്തി കൊടുത്ത ശേഷം മരണ വിവരം പുറത്ത് അറിയിക്കുകയായിരുന്നു.