തണുപ്പകറ്റാൻ മുറിയിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് വയനാട് സ്വദേശി സൗദിയിൽ അന്തരിച്ചു
@noorul ameen
അബഹ : തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് സൗദിയിൽ മലയാളി മരിച്ചു. അബഹ അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്.
14 വർഷമായി പ്രവാസിയായ അസൈനാർ ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മോയ്‌ദീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: മുഹ്‌സിൻ, മൂസിൻ