പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്



പാലക്കാട്: പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കോങ്ങാടിയിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു. 

അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍  ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.