വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസത്തിലെ മാതൃകാപരമായ മാറ്റങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസര്‍ ഡോ.എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു

@noorul ameen 

ഇരിട്ടി :വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസത്തിലെ മാതൃകാപരമായ മാറ്റങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസര്‍ ഡോ.എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.മാര്‍ട്ടിന്‍ കിഴക്കേതലക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസ അധ്യക്ഷത വഹിച്ചു.   സെമിനാര്‍ സെക്ഷനുകളില്‍ ഡോ.ജ്യോതിസ് പോള്‍ കരിയര്‍ ഗൈഡന്‍സിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സി.പ്രീതി പരീക്ഷ  ഉത്കണ്ഠകള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചും ക്ലാസുകള്‍ നയിച്ചു.  പ്രധാനാധ്യാപകന്‍ ജോഷി ജോണ്‍, പിടിഎ പ്രസിഡന്റ് ടൈറ്റസ് മുള്ളന്‍കുഴി, മദര്‍ പിടിഎ പ്രസിഡന്റ് എം.ബിന്‍സി, അധ്യാപകരായ   റിന്‍സി ചെറിയാന്‍, ജോമി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാര്‍ പരമ്പരകള്‍ അവസാനിച്ചു. മുന്‍ സെമിനാറുകളില്‍ ഡോ.ജോണ്‍ ജോസഫ്, അഡ്വ.ലിസ മരിയ, സതീഷ് പയ്യമ്പിള്ളി, ഐഎസ്ആര്‍ഒ  സയന്റിസ്റ്റ് ഹരികുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.