പാതിരാ റെയ്ഡ് വേളയിലും ബിജെപി, സിപിഎം നേതാക്കൾ ഒന്നിച്ച്; ഡീൽ ആരോപണം കടുപ്പിക്കാൻ കോൺഗ്രസ്

പാതിരാ റെയ്ഡ് വേളയിലും ബിജെപി, സിപിഎം നേതാക്കൾ ഒന്നിച്ച്; ഡീൽ ആരോപണം കടുപ്പിക്കാൻ കോൺഗ്രസ്  


പാലക്കാട് : പാലക്കാട്ട് സിപിഎം-ബിജെപി ഡീൽ ആരോപണം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഹോട്ടൽ മുറികളിൽ പൊലീസ് പാതിരാത്രിയെത്തി നടത്തിയ റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കൾ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് നീക്കം. ഹോട്ടൽ മുറിയിലെ റെയ്ഡിന് പിന്നാലെ പാർട്ടി ഒറ്റക്കെട്ടായെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടിത്തലുകളുണ്ടായിട്ടും അനങ്ങാതിരുന്ന പൊലീസ്, കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെത്തിയത് തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കും. പാലക്കാട്ട് ബിജെപി, സിപിഎം ഡീൽ എന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിൽ ഉടനീളം ഉയർത്തിക്കാട്ടും.