കാസർകോട് യുവാവിനെയും വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട് യുവാവിനെയും വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട് > കാസർകോട് പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്ലസ് ടു വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയര സ്വദേശി രാഘവന്റെ മകൻ രാജേഷ് (21) ഇടത്തോട് പായാളം സ്വദേശിയായ ലാവണ്യ (17) എന്നിവരാണ് മരിച്ചത്.

ആളൊഴിഞ്ഞ വീട്ടിൽ ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടി മാലോത്ത് കസബ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.