മൗലീകഅവകാശങ്ങളോടൊപ്പം നിലകൊളളാന്‍ എസ്.ഡി.പി.ഐ ഉയര്‍ത്തുന്ന നിര്‍ഭയ രാഷ്ട്രീയത്തിന് കരുത്ത് പകരണമെന്ന് ഷമീര്‍ മുരിങ്ങോടി
കാക്കയങ്ങാട്: രാജ്യം ഏകസിവില്‍കോടിലേക്ക് നിങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറയുമ്പോള്‍ ഭരണഘടനയുടെ മൗലീക അവകാശങ്ങളോടൊപ്പം നിലകൊളളാന്‍ ജനങ്ങള്‍ എസ്.ഡി.പി.ഐ ഉയര്‍ത്തുന്ന നിര്‍ഭയ രാഷ്ട്രീയത്തിന് കരുത്ത് പകരണമെന്ന് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം ജോ:സെക്രട്ടറി ഷമീര്‍ മുരിങ്ങോടി. അയ്യപ്പന്‍കാവില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 10മുതല്‍ 25 വരെ മെമ്പര്‍ഷിപ്പ് കാംപയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി കെ. മുഹമ്മദലി സ്വാഗതവും . ജോ: സെക്രട്ടറി യൂനുസ് വിളക്കോട് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്‍റ് പി.പി മിജ്ലാസ്, ട്രഷറര്‍ എ.കെ അഷ്മല്‍, കമ്മിറ്റി അംഗങ്ങളായ ഷഫീന മുഹമ്മദ്, കെ. സഈദ്, വിവിധ ബ്രാഞ്ച് ഭാരവാഹികള്‍ സംബന്ധിച്ചു.