പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ
'ഇന്ത്യൻ ഭരണ ഘടന, പൗരാവകാശങ്ങളുടെ കാവലാൾ ': ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
@noorul ameen
കാക്കയങ്ങാട് : അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 26 ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി ' ഇന്ത്യൻ ഭരണ ഘടന ; പൗരവകാശങ്ങളുടെ കാവലാൾ ' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
സെക്രട്ടറി യൂനുസ്.പി സ്വാഗതം ആശംസിച്ച ചടങ്ങിൽ
ഖാലിദ്. പി (മലനാട് ) അധ്യക്ഷത വഹിച്ചു. ചടങ്ങ് മൊയ്‌തീൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. തുടർന്ന്, ശ്രീമാന്മാർ നസീർ. സി, നിസാർ കെ,
ബഷീർ കെ പി, മുഹമ്മദ്. AP എന്നിവർ പ്രസംഗിച്ചു. ശ്രീ.ലത്തീഫ് ചെറിയട്ടി നന്ദി ആശംസിച്ചു.