പ്രവാസി ലീഗ് കൺവൺഷനും
ഉംറ തീർത്ഥാടകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
ഇരിട്ടി: പ്രവാസി ലീഗ് കൺവൺഷനും , പ്രവാസി ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് സി അന്തു മാസാഫിയുടെ നേതൃത്വത്തിൽ പരിശുദ്ധ ഉംറ നിർവ്വഹിക്കാൻ പുറപ്പെടുന്ന പതിനേഴ് പേർ അടങ്ങുന്ന തീർത്ഥാടകർക്ക് യാത്രയയപ്പും പ്രവാസി ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി ഉൽഘാടനം ചെയ്തു.
പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ,വൈസ് പ്രസിഡന്റ് എം കെ ഹാരിസ് ,പ്രവാസി ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് തറാൽ ഹംസ, സെക്രട്ടറി സലാം പെരുന്തയിൽ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് സമീർ പുന്നാട്, കോമ്പിൽ അബ്ദുൾ ഖാദർ, അബ്ദുൾ റഹ്മാൻ ചാല ,സി അന്തുമസാഫി, പാറയിൽ മുഹമ്മദ് പാണബ്രോൻ അബ്ദുൽ സലാം,
പി പി മായിൻ ഹാജി, വനിതാ ലീഗ് സെക്രട്ടറി ജുമൈല ഫിറോസ് സംസാരിച്ചു.