ബെംഗളൂരുവിലെ തെരുവില്‍ വച്ച് പത്ത് വയസുകാരൻ പീഡിപ്പിച്ചെന്ന് യുവതി; വീഡിയോ വൈറൽ


ബെംഗളൂരുവിലെ തെരുവില്‍ വച്ച് പത്ത് വയസുകാരൻ പീഡിപ്പിച്ചെന്ന് യുവതി; വീഡിയോ വൈറൽ


സ്ത്രീ സുരക്ഷയ്ക്കായി നിരവധി കാര്യങ്ങളാണ് ഓരോ രാജ്യത്തെയും നിയമങ്ങളിലുള്ളത്. എന്നാല്‍, ദേശവ്യത്യാസമില്ലാതെ പൊതുനിരത്തില്‍ സ്ത്രീകള്‍ നിരന്തരം അക്രമിക്കപ്പെടുന്നു. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് നവംബർ അഞ്ചിന് (ഇന്നലെ) ബെംഗളൂരു ബിടിഎം ലേഔട്ട് പ്രദേശത്തെ ഒരു തെരുവില്‍ വച്ച് വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെ ഒരു പത്ത് വയസുകാരന്‍ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി. സോഷ്യല്‍ മീഡിയ ഇന്‍ഫുവന്‍സറായ യുവതി, കരഞ്ഞ് കൊണ്ട് തനിക്കുണ്ടായ അപമാനം വിവരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

നേഹ ബിസ്വാൾ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫുവന്‍സര്‍, ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പോകുന്ന വഴി താന്‍ ഒരു വീഡിയോ ചിത്രീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ എതിര്‍വശത്ത് നിന്നും സൈക്കിളിലെത്തിയ ഒരു പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി തന്‍റെ അടുത്ത് വന്ന് 'ഹായ്' എന്ന് പറയുകയും പിന്നാലെ അനുചിതമായി സ്പര്‍ശിച്ച ശേഷം പെട്ടെന്ന് തന്നെ അവിടെ നിന്നും സൈക്കിളില്‍ ഓടിച്ച് പോവുകയുമായിരുന്നെന്ന് നേഹ വീഡിയോയിൽ പറയുന്നു. തനിക്ക് നേരിട്ട അപമാനം വിവരിക്കുന്നതിനിടെ നേഹ കരയുന്നതും കാണാം. കുട്ടിയില്‍ നിന്നേറ്റ അപമാനത്തിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ മൊബൈലില്‍ പതിഞ്ഞെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 


https://x.com/karnatakaportf/status/1854009605246054478?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1854009605246054478%7Ctwgr%5E49124554bed9dae4837790f9fb423c945dc5ff21%7Ctwcon%5Es1_c10&ref_url=http%3A%2F%2Fappyet_base%2F

നാല് ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള നേഹ ബിസ്വാൾ ബെംഗളൂരുവില്‍ പേയിംഗ് ഗസ്റ്റ് ആയിട്ടാണ് താമസിക്കുന്നത്. വൈകീട്ട് ഓഫീസില്‍ നിന്നും വരുന്ന വഴി, വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് നേഹയ്ക്ക് അപമാനം നേരിട്ടത്. 'അവന്‍ ആദ്യം എന്നെ കളിയാക്കുകയും ഞാന്‍ കാമറയില്‍ സംസാരിക്കുന്ന രീതി അനുകരിക്കുകയും ചെയ്തു. പിന്നാലെ എന്നെ ഉപദ്രവിക്കുകയായിരുന്നു.' നേഹ വീഡിയോയില്‍ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ നാട്ടുകാര്‍ കുട്ടിയെ പിടികൂടി. പക്ഷേ, ആ സമയത്ത് അവിടെ കൂടിയ പലരും തന്നെ പിന്തുണച്ചില്ല. മാത്രമല്ല, സൈക്കിള്‍ ഓടിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ടപ്പോള്‍ സംഭവിച്ചതാണെന്നായിരുന്നു അവന്‍ പറഞ്ഞതെന്നും നേഹ കൂട്ടിചേര്‍ത്തു. 


ഒടുവില്‍ അവന്‍ എന്താണ് ചെയ്തതെന്ന വീഡിയോ കാണിച്ച ശേഷമാണ് ആളുകള്‍ തന്നെ വിശ്വസിച്ചതെന്നും നേഹ വീഡിയോയില്‍ പറയുന്നു. കുട്ടിയായതിനാല്‍ മാപ്പ് നൽകണമെന്ന് പലരും ആവശ്യപ്പെട്ടു. പക്ഷേ, ഞാന്‍ അവനെ അടിച്ചു. അപ്പോള്‍ മറ്റ് ചിലരും കുട്ടിയെ അടിച്ചു. സത്യം പറഞ്ഞാല്‍ എനിക്കവിടെ സുരക്ഷിതത്വം തോന്നിയില്ല. കുട്ടിയായതിനാല്‍ താന്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും ബെംഗളൂരു പോലീസ് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും നേഹ പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സൗത്ത് ഡിസിപി സാറാ ഫാത്തിമ പറഞ്ഞു.