തലശ്ശേരി ബസ് സ്റ്റാൻ്റിൽ മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു.
@ameen white
കണ്ണൂർ: തലശ്ശേരി ബസ് സ്റ്റാൻ്റിലെ മുൻ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു. തലശ്ശേരി, ചോനാടത്തെ ചെള്ളത്ത് ഹൗസിൽ കെ.പവിത്രൻ(57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. പുതിയ ബസ് സ്റ്റാൻ്റിൽ മൂത്രപ്പുരയുടെ സമീപത്തായി ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.