ഉണർവ്’ സമഗ്ര പഠന പദ്ധതിക്ക് ആറളം ഫാമിൽ തുടക്കം
ഇരിട്ടി: ജില്ലാ ഐആർപിസി നേതൃത്വത്തിൽ എട്ട് വർഷങ്ങളായി ആറളം ഫാം ആദിവാസി മേഖലയിലെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഈ അധ്യയന വർഷത്തെ പഠന ക്ലാസുകൾ ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി ഒ. ആർ. കേളു ഉദ്‌ഘാടനം ചെയ്തു. ജില്ലാ ഐആർപിസി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷനായി. ഐആർപിസി ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് അഷറഫ്, ഉണർവ് ജില്ലാ കോഡിനേറ്റർ കെ. സി. ഹരികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, അംഗം മിനി ദിനേശൻ, എസ്‌എസ്‌കെ ജില്ലാ ഡിപിഒ കെ. വി. ദീപേഷ്, കെ. വി. സക്കീർഹുസൈൻ, ഫാം എച്ച്‌എസ്‌എസ് പ്രിൻസിപ്പൽ എസ്. വിനയരാജ്, പ്രധാനാധ്യാപകൻ ഒ .പി. സോജൻ, ആറളം ടിആർഡിഎം സൈറ്റ് മാനേജർ സി ഷൈജു, എകെഎസ് ജില്ലാ സെക്രട്ടറി കെ. മോഹനൻ, ഉണർവ് അധ്യാപകൻ ടി. എം. രമേശൻ, പി. കെ. രാമചന്ദ്രൻ, കോട്ടി കൃഷ്ണൻ, ആറളം പൊലീസ് എസ്‌എച്ച്‌ഒ ആൻഡ്രിക്ക് ഗ്രാമിക്ക്, ആറളം ഫാം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. പി. നിതീഷ്‌കുമാർ, മെഡിക്കൽ ഓഫീസർ അശ്വതി, സിവിൽ എക്‌സൈസ് ഓഫീസർ നെൽസൺ തോമസ്, ആറളം ഉണർവ് കൺവീനർ കെ. കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.
ഈ വർഷം ആറളം ഫാം ആദിവാസി മേഖലയിലെ ഇരുനൂറിലധികം വിദ്യാർഥികൾക്ക് എട്ട് കേന്ദ്രങ്ങളിലായി ഉണർവ് സൗജന്യ ട്യൂഷൻ ക്ലാസുകൾ നൽകും. പഠനോപകരണങ്ങളും ക്ലാസിനെത്തുന്ന കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ അടക്കം മികച്ച വിജയം നേടാൻ മുൻകാലങ്ങളിൽ വഴിതെളിയിച്ച പദ്ധതിയാണ് ഉണർവ് പഠനക്ലാസുകൾ.