ലൈൻ മാറ്റാൻ പണമില്ലെന്ന് വൈദ്യുത വകുപ്പ് പാലപ്പുഴയിലെ കാക്കയങ്ങാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് റോഡരികിൽ നിന്നും മാറ്റാനുള്ള നീക്കം പ്രതിസന്ധിയിൽ

ലൈൻ മാറ്റാൻ പണമില്ലെന്ന് വൈദ്യുത വകുപ്പ് 
പാലപ്പുഴയിലെ  കാക്കയങ്ങാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് റോഡരികിൽ നിന്നും മാറ്റാനുള്ള നീക്കം പ്രതിസന്ധിയിൽ 


@ameen white















ഇരിട്ടി: ആറളം  - മണത്തണ മലയോര ഹൈവെ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി കാക്കയങ്ങാട് കുടിവെള്ള പദ്ധതിക്കായി പാലപ്പുഴയിൽ  റോഡരികിലെ ജല അതോരിറ്റിയുടെ പമ്പ് ഹൗസ് മാറ്റാനുള്ള നീക്കം അനിശ്ചിതത്വത്തിലായി.  ജല അതോറിറ്റി പമ്പ് ഹൗസിനായി പണം അനുവദിച്ച് കെട്ടിട നിർമ്മാണം ആരംഭിച്ചെങ്കിലും പഴയ പമ്പ് ഹൗസിനും പുതുതായി എടുക്കുന്ന പമ്പ് ഹൗസിനും ഇടിയിലൂടെ പോകുന്ന എച്ച് ടി ലൈൻ മാറ്റുന്നതിലാണ്  അനിശ്ചിതത്വം നിലനിൽക്കുന്നത്. 
  ബാവലിപ്പുഴയുടെ ഭാഗമായ പാലപ്പുഴ പുഴയിൽ നിന്നും മുഴക്കുന്ന് പഞ്ചായത്തിലെ നൂറ്റിനാൽപ്പതോളം കുടുംബങ്ങൾക്കാണ് കാക്കയങ്ങാട് കുടിവെള്ള പദ്ധതിയിൽ നിന്നും കുടിവെള്ളം എത്തിക്കുന്നത്.  ലക്ഷംവീട് കോളനികളിലുള്ളവരും ആദിവാസി ഊരുകളിലുള്ളവരുംപദ്ധതിയുടെ ഗുണ ഭോക്താക്കളായുണ്ട്.  കൂടാതെ 21 പൊതു ടാപ്പുകളും പദ്ധതിയുടെ ഭാഗമാണ്.
കുടിവെളള പദ്ധതിയുടെ നിലവിലുള്ള പമ്പ് ഹൗസ് പാലപ്പുഴ, ആറളം ഫാം കവലയിൽ റോഡിനോട് ചേർന്നാണ് നിലനിൽക്കുന്നത്. പഴയ പമ്പ് ഹൗസ് പൂർണ്ണമായും പൊളിച്ചു നീക്കിയാൽ മാത്രമെ ഇവിടെ റോഡ് വികസിപ്പിക്കാൻ പറ്റു. പമ്പ് ഹൗസ് പൊളിച്ചു മാറ്റാത്തതു മൂലം   ഈ ഭാഗം ഒഴിച്ചിട്ടാണ്  റോഡിന്റെ ഇരുഭാഗത്തും വീതികൂട്ടൽ പൂർത്തിയാക്കിയത്. കെട്ടിടം പൊളിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം റോഡിന്റെ പൂർത്തീകരണത്തേയും ബാധിക്കുന്നു. 
പഴയ  കെട്ടിത്തിൽ നിന്നും അല്പം മാറി പുതിയ കെടത്തിന്റെ ഭിത്തിയുടെ ഭാഗം വരെ പൂർത്തിയാക്കിയെങ്കിലും കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പ്രവ്യത്തി പൂർത്തിയാക്കണമെങ്കിൽ  എച്ച് ടിലൈൻ മാറ്റുകയോ നിർമ്മാണം പൂർത്തിയാകുന്നത് വരെ ലൈൻ ഓഫാക്കിയിടുകയോ വേണം. എന്നാൽ ഇതുസംബന്ധിച്ച   അനുകാലമായ സമീപം വൈദ്യുതി വകുപ്പിൽ നിന്നും ഉണ്ടായിട്ടില്ല. എച്ച് ടി ലൈൻ മാറ്റുന്നതിനുള്ള പണം കരാറുകാരനോ ജല അതോരിറ്റിയോ കണ്ടെത്തണമെന്നാണ്  കെ എസ് ഇ ബി അധികൃതർ  പറയുന്നത്. റോഡിന്റെ നവീകരണം ഏറ്റെടുത്തവർ ആദ്യം ഇതിന് തയ്യാറായിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.  മേൽക്കൂരയുടെ കോൺക്രീറ്റ് കഴിയുന്നതുവരെ ലൈൻ ഓഫാക്കാനുള്ള നിർദ്ദേശവും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ മലയോര ബൈവേയുടെ നിർമ്മാണ ഏജൻസിയായ കേരളാ റോഡ് ഫണ്ട് ബോർഡുമായി ചർച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നടപടികൾ  ആരംഭിച്ചിട്ടുണ്ട്.
വേനൽ കടക്കുന്നതോടെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളായതിനാൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ വൈകുന്നത് പ്രശ്ങ്ങൾക്കിടയാക്കും. അതിനാൽ തന്നെ എത്രയും പെട്ടെന്ന് കെട്ടിടം പൂർത്തിയാക്കി വൈദ്യുതി കണക്ഷനും പമ്പിംങ്ങ്  ഉപകരണങ്ങളും പുതിയ പമ്പ് ഹൗസിലേക്ക് മാറ്റിയിലെങ്കിൽ അത് മേഖലയിലാകെ വലിയ ജലക്ഷാമത്തിനിടയാക്കും.