ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു
@ameen white
ആറളം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആറളം, പുഴക്കര ദേശങ്ങളുടെ ചിരകാല സ്വപ്നമായ ആംബുലൻസ് സമർപ്പണം നാസർ പൊയ്‌ലന്റെ അധ്യക്ഷതയിൽ ഉസ്താദ് നവാസ് മന്നാനി പനവൂർ ഉത്ഘാടനം നിർവ്വഹിച്ചു.സംസ്കാരിക സമ്മേളനം കെ വേലായുധൻ (പ്രസിഡന്റ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് )ഉത്ഘാടനം ചെയ്തു.തുടർന്ന് നടത്തിയ സമ്മാന ദാനം അബൂബക്കർ ചെറിയ കോയ തങ്ങൾ നിർവഹിച്ചു.പിറ്റേന്ന് നടത്തിയ സാംസ്‌കാരിക സമ്മേളനം യഹിയ ബാഖവി പുഴക്കര ഉത്ഘാടനം ചെയ്തു. ശേഷം സി എ ദാരിമി മാപ്പാട്ടുകരയുടെ നേതൃത്വത്തിൽ ഇസ്ലാമിക കഥാ പ്രസംഗവും നടത്തി .