സംസ്ഥാന ഹാൻഡ് ബോൾ ; പേരാവൂർ സ്വദേശിനി റന ഫാത്തിമക്ക് വെള്ളി മെഡൽ
പേരാവൂർ : എറണാകുളത്ത് നടന്ന ഒന്നാമത് സ്കൂൾ ഒളിമ്പിക്സ് സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്.എസ്.എസ് വിദ്യാർത്ഥിനി റന ഫാത്തിമ വെള്ളി മെഡൽ നേടി. റന ഉൾപ്പെടുന്ന കണ്ണൂർ ജില്ല ടീമാണ് വെള്ളി മെഡൽ നേടിയത്. കഴിഞ്ഞ വർഷവും സംസ്ഥാന സ്കൂൾ ഗെയിംസിൽ റന വെള്ളി മെഡൽ നേടിയിരുന്നു. പേരാവൂർ കഞ്ഞിരപ്പുഴ മുണ്ടായിൽ അയൂബിന്റെയും കെ.സുഫീറയുടെയും മകളാണ്. തങ്കച്ചൻ കോക്കാട്ടാണ് പരിശീലകൻ