തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; തീ പിടിച്ചത് ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയില്‍
മലപ്പുറം: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടിത്തം. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയിലാണ് തീ പിടിച്ചത്. സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ ആളപായമില്ല. ഫയര്‍ ഫോഴ്സെത്തി തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു.