കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം;നിരവധി പേർക്ക് പരിക്ക്

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം;നിരവധി പേർക്ക് പരിക്ക് 

കണ്ണൂര്‍:കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.  

കര്‍ണാടക സ്വദേശികളായ 23 പേരാണ് ബസിലുണ്ടായിരുന്നത്.  ബസ് റോഡിലൂടെ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിടുകയായിരുന്നു. റോഡിൽ നിന്ന് പുറത്തേക്ക് നീങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസിനുള്ളിലേക്ക് തെറിച്ചുവീണും ഇടിച്ചുമാണ് പരിക്കേറ്റത്. ആര്‍ക്കും സാരമായ പരിക്കില്ല