വഖഫ് വിഷയത്തിൽ വർഗീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കം ചെറുത്തു തോൽപ്പിക്കും: തുളസീധരൻ പള്ളിക്കൽ

വഖഫ് വിഷയത്തിൽ വർഗീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കം ചെറുത്തു തോൽപ്പിക്കും: തുളസീധരൻ പള്ളിക്കൽ



























ഇരിട്ടി: വഖഫ് വിഷയത്തിൽ വർഗീയത പ്രചരിപ്പിച്ച്  മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കം ചെറുത്തു തോൽപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പറഞ്ഞു. എസ്.ഡി.പി.ഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ പൊതുനന്മ ഉദ്ദേശിച്ച് സമര്‍പ്പിച്ച സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കള്. പൊതുനന്മയും ജനക്ഷേമവും സംഘപരിവാറിന് അസഹനീയമാണ്. അതുകൊണ്ടാണ് വഖഫിന്‍റെ പേരിലും വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. പോലീസിലെ സംഘി വൽകരണം തടയാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനങ്ങൾ ഒരു മതേതര സർക്കാറിന് ചേർന്നതല്ലെന്നും, സംഘപരിവാര്‍ വിദ്വേഷ പ്രചാരകരെ കൈയ്യാമം വെച്ച് തടവിലാക്കേണ്ടതിന് പകരം കയറൂരി വിടുകയാണ് പിണറായിയുടെ ഇടത് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്  അഷ്റഫ് നടുവനാട് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്  എ.സി  ജലാലുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് കീച്ചേരി, സൗദ നസീർ, പേരാവൂർ മണ്ഡലം പ്രസിഡന്റ്‌ യൂനുസ് ഉളിയിൽ, സെക്രട്ടറി നാലകത്ത് റിയാസ്, എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ്  റഹീസ് നാലകത്ത്, സെക്രട്ടറി എന്‍.സി ഫിറോസ്, ഇരിട്ടി നഗരസഭ കൗൺസിലർമാരായ പി.സീനത്ത്, യു.കെ ഫാത്തിമ, ഫൈസൽ മർവ്വ, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗം ഷഫീന മുഹമ്മദ്, ബ്രാഞ്ച് പ്രസിഡന്റ് പി.പി മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.
ബ്രാഞ്ച് സെക്രട്ടറി എം.കെ അബ്ദുൽസത്താര്‍ സ്വാഗതവും ജോ:സെക്രട്ടറി എം.കെ റമീസ് നന്ദിയും പറഞ്ഞു.