ഓറഞ്ച് ജ്യൂസ് വേണ്ടെന്ന് വച്ച് ആ കാശിന് ലോട്ടറി എടുത്തു; അടിച്ചത് രണ്ട് കോടി രൂപ

ഓറഞ്ച് ജ്യൂസ് വേണ്ടെന്ന് വച്ച് ആ കാശിന് ലോട്ടറി എടുത്തു; അടിച്ചത് രണ്ട് കോടി രൂപ


മേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു സ്ത്രീ ഓറഞ്ച് ജ്യൂസ് വേണ്ടെന്ന് വച്ച് ആ പൈസക്ക് ലോട്ടറി എടുത്തപ്പോൾ തേടിയെത്തിയത് മഹാഭാഗ്യം.  പൈനി ഗ്രോവ് റോഡിലെ ക്വാളിറ്റി മാർട്ടിൽ ഓറഞ്ച് ജ്യൂസ് കുടിക്കാനായി എത്തിയ കെർണേഴ്‌സ്‌വില്ലിൽ നിന്നുള്ള കെല്ലി സ്പാർ എന്ന സ്ത്രീയാണ് തൽക്കാലം ജ്യൂസ് കുടിക്കേണ്ടെന്ന് തീരുമാനിച്ച് ആ പണത്തിന്  ഒരു ലോട്ടറി എടുക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെ അവർ നോർത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി സ്റ്റോറിൽ നിന്ന് ഒരു ലോട്ടറി എടുത്തു. ആ ലോട്ടറി എടുക്കുമ്പോൾ അവർ കരുതിയിരുന്നില്ല തന്നെ കാത്ത് ഒരു മഹാഭാഗ്യം ഇരിപ്പുണ്ടെന്ന്.

സ്റ്റോറിലെ പുതിയ ടിക്കറ്റുകൾക്കിടയിൽ അല്പം മടങ്ങിയിരുന്ന ഒരു ടിക്കറ്റ് ആദ്യമേ തന്നെ കെല്ലിയുടെ ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ 20 ഡോളർ നൽകി അവർ സ്ക്രാച്ച് ഓഫ് ടിക്കറ്റ് സ്വന്തമാക്കി. അതിൽ അവളെ കാത്തിരുന്നത് $2,50,000 അതായത് 2,10,99,328 രൂപയുടെ മഹാഭാഗ്യമായിരുന്നു.ലോട്ടറി അടിച്ച സന്തോഷത്തെക്കുറിച്ച് പങ്കുവയ്ക്കവേ തന്‍റെ ജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഭാഗ്യമാണ് തന്നെ തേടി എത്തിയിരിക്കുന്നത് എന്നാണ് കെല്ലി പറഞ്ഞത്.

തന്‍റെ കുടുംബത്തിലെ എല്ലാവർക്കും ഈ ഭാഗ്യ നേട്ടം ഒരു ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത് തങ്ങളുടെ സ്വപ്നങ്ങളുടെ വാതിലുകളെ അല്പം കൂടി വിസ്തൃതമാക്കുമെന്നും അവർ പങ്കുവെച്ചു.ഏതാനും ദിവസങ്ങൾ മുമ്പാണ്  ഉച്ച ഭക്ഷണം കഴിക്കുന്നതിനായി കടയിൽ കയറിയപ്പോൾ ശ്രദ്ധയിൽപ്പെട്ട ലോട്ടറി ടിക്കറ്റ് എടുത്ത മറ്റൊരു വ്യക്തിക്ക് സമാനമായ രീതിയിൽ ലോട്ടറി അടിച്ചത്. ഒരു "മില്യണയർ ബക്സ്" സ്ക്രാച്ചേഴ്സ് ഗെയിമിൽ 3 മില്യൺ ഡോളർ (25.24 കോടി രൂപ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.