കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

@ameen white

കണ്ണൂര്‍: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ആൾട്ടോ കാറിന് തീപിടിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ മുന്നിലാണ് സംഭവം നടന്നത്. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സെത്തി തീ അണച്ചു. അപകടത്തില്‍ ആളപായമില്ല. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു