ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി


@ameen white


വൈക്കം: ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടി. ഇന്ന് വൈകിട്ട് ആറിന് മറവന്‍തുരുത്ത് വാളോര്‍മംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശിവപ്രസാദം വീട്ടില്‍ ഗീത (60), ശിവപ്രിയ (35) എന്നിവരെയാണ് മരുമകന്‍ നിധീഷ് (39) അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

കുറച്ചുനാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് മാറി താമസിക്കുകയായിരുന്നു. ഇവിടെ നിന്നെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഈ സമയം ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തു. കനത്ത മഴയായിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ ഒന്നും അറിഞ്ഞില്ല. ചോരയില്‍ കുളിച്ചു നടന്നുപോയ നിധീഷിനെ കണ്ട് നാട്ടുകാരില്‍ ആരോ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ കൊലപാതകക്കഥ പുറത്തുവരുകയും ചെയ്യുന്നത്.

ഉദയനാപുരത്ത് പപ്പട കടയില്‍ ജോലി നോക്കുകയായിരുന്നു നിധീഷ്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ ഗീതയുടെ മകന്‍ തുറുവേലിക്കുന്നില്‍വെച്ച് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു. പിന്നീട് ഗീതയ്‌ക്കൊപ്പം ആയിരുന്നു മകളും മരുമകനും താമസിച്ചിരുന്നത്.