@ameen white
ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രാൻസ്‌ഫോർമർ കവർച്ചയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്. മോഷ്ടാവിലൊരാൾക്ക് ഷോക്കടിക്കുകയായിരുന്നു. ഇതോടെ അവശനിലയിലായ ഇയാളെ കൂട്ടാളികൾ ഗംഗാ നദിയിൽ എറിഞ്ഞു. കാൺപൂരിലെ കേണൽഗഞ്ച് മേഖലയിലാണ് സംഭവം.
പകൽ സ്ക്രാപ്പ് ഡീലറും രാത്രി മോഷ്ടാവുമായ ഹിമാൻഷു(22)വിനാണ് ഷോക്കടിച്ചത്. ട്രാൻസ്‌ഫോർമർ മോഷണക്കേസിൽ നേരത്തെ ജയിലിലായിട്ടുണ്ട് ഹിമാൻഷു. ഒക്ടോബർ 26ന്, ഷാൻ അലി, അസ്ലം, വിശാൽ, രവി എന്നിവരോടൊപ്പം കാൺപൂരിലെ ഗുരുദേവ് പാലസ് കവലയിൽ നിന്ന് ട്രാൻസ്ഫോർമർ മോഷ്ടിക്കാൻ ഹിമാൻഷു തീരുമാനിച്ചു. എന്നാൽ, കവർച്ചയ്ക്കിടെ ഹിമാൻഷു വൈദ്യുതിയുള്ള വയറിൽ തൊടുകയും വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു.
പരിഭ്രാന്തരായ കൂട്ടാളികൾ ഇയാളുടെ കാലുകളും കൈകളും ബന്ധിച്ച് ശുക്ലഗഞ്ച് പാലത്തിൽ നിന്ന് ഗംഗാ നദിയിലേക്ക് എറിഞ്ഞു. ആ സമയത്ത് അയാൾക്ക് ജീവനുണ്ടായിരുന്നു. ഇയാളുടെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.