വീര പഴശ്ശി സ്മൃതി ദിനം:മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഞ്ചസാരക്കലവും കാഴ്ചക്കുലയും സമർപ്പിച്ചു

വീര പഴശ്ശി സ്മൃതി ദിനം:മുഴക്കുന്ന്   മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഞ്ചസാരക്കലവും  കാഴ്ചക്കുലയും സമർപ്പിച്ചു



@noorul ameen 













































































ഇരിട്ടി:   വീരകേരളവർമ്മ പഴശ്ശി രാജയുടെ 220-ാം  സ്മൃതിദിനം സർവ്വജന യാത്രയോടെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ  ആചരിച്ചു.  പഴശ്ശി രാജയുടെ വീര ചരിത്രമുറങ്ങുന്ന കതിരൂർകാവുങ്കര ഇല്ലത്ത് നിന്ന് പഞ്ചസാര കലവും കാഴ്ചക്കുലകളുമായി  സർവ്വജന  യാത്രയോടൊപ്പം വെളിയമ്പ്ര കാഞ്ഞിരമണ്ണ് ക്ഷേത്രം,  കണ്ണവത്ത് നമ്പ്യാർ സ്മൃതി സന്നിധി ,  ഹരിശ്ചന്ദ്രക്കോട്ട എന്നിവിടങ്ങളിൽ നിന്ന് തുടങ്ങിയ യാത്രയും സംഗമിച്ചതോടെ വീര പഴശ്ശിയുടെ സമര സ്മരണങ്ങൾ ഇരമ്പി.യാത്രക്കും പഞ്ചസാരക്കലം കാഴ്ചക്കുല സമർപ്പണത്തിനും സജീവൻ കാവുങ്കര,  ബാലചന്ദ്ര വാര്യർ ,  ഹരിശ്ചന്ദ്രക്കോട്ട ക്ഷേത്ര ഭാരവാഹികളായ രാജൻ ,  പ്രകാശൻ . കാഞ്ഞിരമണ്ണ് ദേവസ്വം ഭാരവാഹികളായ കുഞ്ഞിരാമൻ നമ്പ്യാർ ,  സത്യൻ,   കണ്ണവത്ത് നമ്പ്യാർ അനുസ്മരണ വേദി ഭാരവാഹികളായ കെ.കെ .ദിനേശൻ  വാഴയിൽ ഭാസ്‌ക്കരൻ ,എ.കെ പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.