പരിയാരം മെഡിക്കല്‍ കോളേജ് ശോചനീയാവസ്ഥ പരിഹരിക്കുക; എസ്.ഡി.പി.ഐ ഒപ്പ് ശേഖരണം നടത്തി.
കാക്കയങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി ആരോഗ്യമന്ത്രിക്ക് ഭീമഹരജി സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകളില്‍ ഒപ്പ് ശേഖരണം നടത്തി.മെഡിക്കല്‍ കോളേജിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ചികിത്സാ ഉപകരണങ്ങള്‍, വാര്‍ഡുകള്‍,ലാബുകള്‍ എന്നിവ നവീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടി ഹരജി സമര്‍പ്പിക്കുന്നത്. മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട്, വിളക്കോട്, അയ്യപ്പന്‍കാവ്,പാറക്കണ്ടം, ഉവ്വാപ്പളളി, ചാക്കാട് എന്നീ ബ്രാഞ്ചുകളിലാണ് പൊതുജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തിയത്. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ്, സെക്രട്ടറി കെ മുഹമ്മദലി, വൈസ് പ്രസിഡന്‍റ് പി.പി മിജ്ലാസ്, ജോ സെക്രട്ടറി യൂനുസ് വിളക്കോട്, ട്രഷറര്‍ എ.കെ അഷ്മല്‍, ബ്രാഞ്ച് പ്രസിഡന്‍റുമാരായ ഹംസ കുമ്പശ്ശേരി, കെ സഈദ്, ബി.എച്ച് സുലൈമാന്‍, നവാസ് അയ്യപ്പന്‍കാവ്, അഫ്സല്‍ ചാക്കാട്, അന്‍ഷാദ് ചാക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.