സംസ്ഥാന കായികമേളയില്‍ ചോറിനൊപ്പം സാമ്പാറും പുളിശേരിയും മാത്രമല്ല ; ചിക്കൻ കറിയുമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന കായികമേളയില്‍ ചോറിനൊപ്പം സാമ്പാറും പുളിശേരിയും മാത്രമല്ല ; ചിക്കൻ കറിയുമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി



കൊച്ചി : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വെക്കാനും വിളമ്പാനും എല്ലായിടത്തും വിദ്യാഭ്യാസ മന്ത്രി വി .ശിവന്‍ കുട്ടി .ആദ്യ ദിനത്തിൽ ഉച്ചയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപത്തെ ഭക്ഷണശായിലെത്തിയ മന്ത്രി കുട്ടികൾക്കൊപ്പം ഭക്ഷണം രുചിക്കാൻ തീരുമാനിക്കുകയായിരുന്നു. മന്ത്രിയും സംഘവും നേരിട്ടെത്തിയപ്പോള്‍ വിദ്യാർഥികൾ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് മന്ത്രിയോട് കുശലം പറയുന്നതിന്റെ തിരക്കായി .ആദ്യമായി സംസ്ഥാനത്ത് ഒളിമ്പിക്‌സ് മോഡല്‍ നടത്തപ്പെടുന്ന സ്‌കൂള്‍ കായിക മേളയിലാണ് വിദ്യാര്‍ത്ഥികളുടെ മിനിസ്റ്റര്‍ നിറസാന്നിദ്ധ്യം മാകുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം മറ്റു കറികൾക്കു പുറമേ ചിക്കൻ കറിയായിരുന്നു വിളമ്പിയത്. വൈകിട്ട് ചായയ്ക്കൊപ്പം പഴം പൊരിയാണ് കഴിക്കാൻ നൽകിയത്. ചൊവ്വാഴ്ച രാത്രി ചപ്പാത്തിയും കറിയും കുട്ടികൾക്കു നൽകും. ബീഫുൾപ്പടെയുള്ള മാംസ വിഭവങ്ങളും സംസ്ഥാന മേളയിൽ വിളമ്പുന്നുണ്ട്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 17 വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ദിവസവും 20,000 പേർക്കാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷണം ​​ഒരുക്കുന്നത്.

കായിക മേളയുടെ ആദ്യ ദിനം തന്നെ മീറ്റ് റെക്കോർഡ് . ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ മീറ്റ് റെക്കോർഡോടെയാണ് തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ മോംഗാം തീർഥു സാംദേവ് ഒന്നാം സ്ഥാനത്തെത്തിയത്. 4:16:25 മിനിറ്റിനുള്ളിലാണു താരം മത്സരം പൂർത്തിയാക്കിയത്. 4:19.76 ആയിരുന്നു ഇതുവരെയുള്ള മികച്ച സമയം. ഈയിനത്തിൽ തിരുവനന്തപുരം നെടുവേലി എച്ച്എസ്എസ് വിദ്യാർഥി ഇർഫാന്‍‍ മുഹമ്മദ് രണ്ടാം സ്ഥാനവും കളമശേരി എച്ച്എസ്എസ് വിദ്യാർഥി ആര്യൻ മേനോൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി