വാനരപ്പടയില്‍ പൊറുതിമുട്ടി അയ്യപ്പൻകാവ് നിവാസികൾ
@ameen white
കാക്കയങ്ങാട് : വാനരപടയില്‍ പൊറുതിമുട്ടി അയ്യപ്പൻ കാവ് നിവാസികള്‍. ഒറ്റക്കും കൂട്ടായുമിറങ്ങുന്ന വാനരപട പ്രദേശത്തെ നിരവധി കാര്‍ഷികവിളകളാണ് നശിപ്പിച്ചത്.
കൃഷി നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെ കുടിവെള്ള ടാങ്കുകൾ കയറി കുടിവെള്ളം മലിനമാക്കുന്നതും വീടുകളിലെത്തി അലക്കിയിട്ട തുണികള്‍വരെ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. പ്രദേശത്തെ ബഷീർ KP ,പുതിയ പുരയിൽ ഖദീജ ,ഹാരിസ് PK ,
TP കുഞ്ഞഹമ്മദ്,
TP സാദിഖ് എന്നിവരുടെ വീടുകളിലും വീട്ടു പറമ്പുകളുമാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്.
വാനരപടയില്‍ നിന്നും കൃഷിയെയും പ്രദേശവാസികളെയും രക്ഷിക്കാന്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്മാരെ പിടിച്ച് ശല്യം ഒഴിവാക്കണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം . പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് അയ്യപ്പൻ കാവ് നിവാസികള്‍.