സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്‍റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറയുന്നു.
29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാച്ചെന്നാണ് സൈറയുടെ പ്രസ്താവന. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്‍റെ ഭാര്യ സൈറ വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് ഭാര്യ സൈറ ബാനുവിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് സൈറ ബാനുവിന്‍റെ അഭിഭാഷക അറിയിച്ചു