ഡൽഹി: ഛത്തീസ്ഗഡിലെ ശക്തി ജില്ലയിൽ അന്ധവിശ്വാസത്തിന്റെ ഭാഗമായി 11ാം ക്ലാസ് വിദ്യാർത്ഥിനിയുടെ നാവ് അറുത്തു. ശിവന് വഴിപാടായിട്ടാണ് വിദ്യാർത്ഥിനിയുടെ നാവ് അറുത്തതെന്നാണ് റിപ്പോർട്ട്. ദേവർഘട്ടയിലെ ആചാരിപാലി ഗ്രാമത്തിൽ നിന്നുള്ള 16 കാരിയായ വിദ്യാർത്ഥിനിയാണ് നാവ് അറുത്ത് ശിവന് സമർപ്പിച്ചത്.
പെൺകുട്ടി ധ്യാനത്തിനായി ക്ഷേത്രത്തിനുള്ളിൽ കയറി കവാടം അടച്ചിരുന്നതായും പറയുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരെ ഗ്രാമവാസികൾ ക്ഷേത്രത്തിന് അകത്ത് കയറാൻ അനുവദിച്ചില്ല. തിങ്കളാഴ്ച രാവിലെയോടെയാണ് വിദ്യാർത്ഥിനിയുടെ നാവ് മുറിച്ച് വീടിന് സമീപത്തെ ശിവക്ഷേത്രത്തിൽ സമർപ്പിച്ചത്.
![](https://imagesvs.oneindia.com/ml/img/2024/12/chaatis-1735648764.jpg)
വിദ്യാർത്ഥിനി ഒരു കുറിപ്പും എഴുതിയിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പോലീസ് ഉടനടി സ്ഥലത്ത് എത്തിയെങ്കിലും നാനാഭാഗത്ത് നിന്ന് എത്തിയ ഗ്രാമവാസികൾ ക്ഷേത്രം വളഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സംഭവസ്ഥലത്ത് ഉണ്ടായ ആളുകളെ ചോദ്യം ചെയ്യുകയാണ്..