​ഗാസയിൽ ആശുപത്രിക്കുനേരെ ഇസ്രയേൽ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു


​ഗാസയിൽ ആശുപത്രിക്കുനേരെ ഇസ്രയേൽ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു


ഗാസ സിറ്റി > ​ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. വടക്കൻ ​ഗാസയിലെ കമാൽ അ​ദ്വാൻ ​ഹോസ്പിറ്റലിനു നേരെ നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് മെഡിക്കൽ സ്റ്റാഫുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡ്രോൺ ആക്രമണത്തിനു ശേഷമാണ് സൈന്യം ആശുപത്രിയിലേക്ക് ഇരച്ചെത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിക്ക് സമീപമുള്ള കെട്ടിടങ്ങൾക്ക് ഇസ്രയേലി സൈന്യം ബോംബിടുകയും ചെയ്തു. മുമ്പും ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടിരുന്നു.